Monday, August 8, 2022

Wednesday, October 5, 2016

സസ്യജാലങ്ങളിലെ കായിക മുറകള്‍-3

സസ്യങ്ങളില്‍ വളരെ എളുപ്പത്തില്‍ നാം സാധാരണ ചെയ്യുന്ന ഒരു രീതിയുണ്ട്. അതാണ് വെറുതെ കമ്പു മുറിച്ചു നടല്‍ (cuttings). കമ്പ് നടുക എന്നാല്‍ മാതൃ വൃക്ഷത്തിന്‍റെ ഒരു കമ്പു മുറിച്ചു മാറ്റി അത് മണ്ണില്‍ നേരിട്ട് നടുക. കമ്പ് മുറിചു നടുമ്പോള്‍ മണ്ണിലുള്ള ഭാഗത്ത്‌ പുതിയ വേരുകള്‍ വരും.
അത് ചെയ്യാത്തവര്‍ വിരളം. ചെമ്പരത്തി, റോസ്, ഡാലിയ, ക്രോട്ട ണ്‍ പോലുള്ള ചില പൂച്ചെടികള്‍, കാന്താരി മുളക്, വഴുതിന അങ്ങനെ കമ്പ് മുറിച്ചു വെച്ച് കിളിര്പ്പിക്കാന്‍ പറ്റുന്നവ വളരെയധികം ഉണ്ട്. നടുമ്പോള്‍ തലകീഴായി നടരുത്. എന്നാല്‍ കോവല്‍, ശീമകൊന്ന തുടങ്ങിയവ തല കീഴായി നട്ടാലോ രണ്ടറ്റവും മണ്ണില്‍ പൂഴ്ത്തിവെചാലോ വേര് പിടിക്കും, ഇടയിലുള്ള ഞെട്ടില്‍ നിന്നും കിളിര്പ്പ് വരും.

മറ്റൊരു രീതി തക്കാളി പോലുള്ളവയുടെ തണ്ട് മുറിച്ചു ഒരു കുപ്പിയിലെ വെള്ളത്തിലിട്ട് വേര് പിടിച്ച ശേഷം മണ്ണില്‍ കൊണ്ടുപോയി നടുന്നതാണ്. മുറിച്ച തണ്ടുകള്‍ നടുമ്പോള്‍ വെയിലു കൊള്ളിച്ച മണ്ണില്‍ വേണം നടാന്‍ (solarisation). അല്ലെങ്കില്‍ മുറിപ്പാടി ല്‍ കൂടി നിമാവെര ആക്രമണം ഉണ്ടാകും. മണ്ണില്‍ നിന്നും അണുബാധ പടരാനും ഇടകൊടുക്കരുത്. വേപ്പിന്‍ പിണ്ണാക്ക്, സ്യൂടോമോനാസ്, ട്രൈകൊഡെര്മ എന്നിവയൊക്കെ മണ്ണില്‍ നേരത്തെ ചേര്ത്ത് വെച്ചാല്‍ നല്ലതാണ്. (ഈ രീതി ഏതൊക്കെ ഇനങ്ങളില്‍ പറ്റുമെന്ന് അറിവുള്ളവര്‍ പറയൂ).
പക്ഷെ അങ്ങനെ ലക്കും ലഗാനവുമില്ലാതെ വെറുതെ ഒരു കമ്പ് മുറിച്ചു നട്ടാല്‍ എല്ലായ്പ്പോഴും പിടിക്കാറുണ്ടോ? ഇല്ല എന്നതല്ലേ വാസ്തവം ? പിടിക്കാതിരുന്നാല്‍ നാം വിചാരിക്കും വെള്ളം കുറവായിട്ടാവും, അല്ലെങ്കില്‍ നന കൂടുതലായി കട ചീഞ്ഞു പോയിട്ടുണ്ടാവും,

വെയില്‍കൂടിയതാവാം. അതുമല്ലെങ്കി ല്‍ നമ്മുടെ മണ്ണ് കൊള്ളില്ല, എനിക്ക് കൈപ്പുണ്യം ഇല്ല, നക്ഷത്ര ദോഷം ആണ് ഇങ്ങനെ ഓരോന്ന്. ഒരു ചെടിയുടെ വളര്‍ച്ചാകാലം നിരീക്ഷിച്ചാല്‍ കാണാം, അത് നന്നായി തളിര്ക്കും , വളരും, ഇലയെല്ലാം വലുതാവാ ന്‍ തുടങ്ങും പിന്നെ മൂക്കും, തണ്ട് വണ്ണം വെച്ച് മൂക്കും, പൂക്കും, ഇലക ള്‍ പൊഴിയും, ....... വീണ്ടും പൂക്കും അങ്ങനെ. തളിര്ത്തിരിക്കുന്ന കമ്പ് മുറിച്ച് നടരുത്. ഇലകളെല്ലാം മൂത്ത് ഇലഞ്ഞെട്ടില്‍ മുകുളങ്ങള്‍ വന്നതിനെ dormant buds എന്ന് പറയും. എല്ലാ ഇലഞ്ഞെട്ടിലും മുകുളങ്ങള്‍ (buds) ഉണ്ടാവും. വളരെ സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ കാണൂ എന്ന് മാത്രം. തളിര്ക്കു ന്നസമയത്ത് വേര് പിടിക്കാന്‍ സാധ്യത കുറവാണ്. കാരണം വേര് പിടിപ്പിക്കുക എന്നാല്‍ ഊര്ജ്ജം ചിലവുള്ള കാര്യമാണ്. ചെടിയുടെ തണ്ടിലുള്ള കരുതല്‍ ഭക്ഷണമാണ് (food reserve) ഇലയായും കായയായും ഒക്കെ പോകുന്നത്. തളിര്ക്കുമ്പോഴും പൂക്കുമ്പോഴും കൂടുതല്‍ ഊര്ജ്ജം അതിനായി പോകും. അപ്പോള്‍ വേര് പിടിക്കാനുള്ള സാധ്യത മങ്ങും. ഇലകളെല്ലാം തളിര്ത്തു മൂത്ത് dormancy എത്തുമ്പോള്‍, ധാരാളം കരുതല്‍ ഭക്ഷണം ഉള്ളപ്പോള്‍ ചെയ്‌താല്‍ നന്നായി വേര് പിടിക്കും. അത്തരം സമയം നോക്കി കമ്പുകള്‍ തിരഞ്ഞെടുക്കാം.

മണ്ണ്, മണല്‍, ചാണകപോടി എന്നിവ 1:1:1 എന്ന തോതില്‍ ചേര്ത്ത മിശ്രിതത്തില്‍ വേണം നടാന്‍. മണല്‍ ചേര്ക്കുന്നത് വേരോട്ടത്തിന് എന്നതിലുപരി നീര് വാര്‍ച്ച ക്ക് വേണ്ടിയാണ്. മണലിനു പകരം പലരും ഉപയോഗിക്കുന്നത് ചകിരിചോര്‍ ആണ്. പക്ഷെ ചകിരി ചോറിനു നീര് വാര്‍ച്ച കുറവാണ്. കൂടുതല്‍ വെള്ളം പിടിച്ചു വെക്കും. കട്ടിയുള്ള പിണ്ണാക്ക് വെള്ളവും പച്ചചാണകവും ചേര്ത്താലും അത് തന്നെ ഫലം. ചകിരിചോര്‍ അധികമായാല്‍ ചിലപ്പോള്‍ കമ്പ് കേടുവന്നുപോകും.

ഡിസംബര്‍, ജനുവരി മാസങ്ങളി ല്‍ സൂര്യന്‍ ദക്ഷിണാര്ദ്ധ ഗോളത്തില്‍ നമ്മില്‍ നിന്നും വളരെ അകലെ ആണ്. ആ സമയത്ത് വായുവില്‍ ആര്ദ്രത കുറയും. അപ്പോള്‍ ഇലകള്‍ വഴി കൂടുതല്‍ ജലാംശം ബാഷ്പ്പീകരണം വഴി നഷ്ട്ടപ്പെടാതിരിക്കാന്‍ ചെടികള്‍ ഇല പൊഴിയുന്ന സമയമാണ്. ആ സമയത്ത് ചെടികള്‍ വളര്ച്ച നിര്ത്തും . അവ ഒരുതരം സുഷുപ്സാവസ്തയിലാവും. ചെടിയുടെ പ്രവര്ത്തനങ്ങള്‍ കുറവായിരിക്കും. ഉറക്കമല്ല, വെറും മയക്കം (dormancy). ആ സമയത്ത് വിത്തിട്ടാല്‍ പോലും ചിലപ്പോള്‍ മുളക്കില്ല. അതുകൊണ്ട് ആ സമയം കമ്പ് നട്ടാലും വേര് പിടിച്ചെന്നു വരില്ല. എന്നാല്‍ മഴക്കാലത്ത് അന്തരീക്ഷത്തില്‍ നല്ലോണം ഈര്പ്പം ഉള്ളപ്പോള്‍ തണ്ട് ഉണങ്ങാതെ ഇരിക്കും. ഇലയില്‍ കൂടി ബാഷ്പ്പീകരണം മൂലം ഈര്പ്പം നഷ്ടപ്പെട്ട് ക്ഷീണം വരാതിരിക്കാന്‍ ചില ഇലകള്‍ മുറിച്ചു കളയാം. വിദഗ്ധര്‍ ഇലയുടെ പകുതി മുറിക്കും.

ഒരു ചെടിയുടെ കമ്പ് വളരുമ്പോള്‍ ആദ്യം ഇളം പച്ച നിറം ഉണ്ടാകും, പിന്നെ കടും പച്ച, അതുകഴിഞ്ഞാല്‍ ഇളം തവിട്ടു നിറം അങ്ങനെ വളര്ച്ചക്കനുസരിച്ച്‌ നിറം മാറും. മൂത്ത ചെടിയുടെ അഗ്ര ഭാഗം പച്ചനിറം ആകും. ഇളം പച്ച തണ്ടുകള്‍ നടാന്‍ പാടില്ല. വല്ലാതെ മൂത്ത് തവിട്ടു നിറമായതും വേണ്ട. കുറച്ചു പച്ചയോടികൂടിയ തവിട്ടു നിറമുള്ള തണ്ടാണ്‌ നല്ലത്.
അടിഭാഗം ചെരിച്ചു മുറിക്കണം. ചെരിച്ചു മുറിച്ചാല്‍ കൂടുതല്‍ ഭാഗം (cut-surface-area) വേര് മുളക്കാനായി കിട്ടും.

ചില ചെടികളുടെ കമ്പിന്‍റെ പ്രായ വ്യത്യാസമനുസരിച്ച് വേര് പിടുത്തത്തിനുള്ള സാദ്ധ്യത വ്യത്യാസമുണ്ട്. ഓരോ ചെടിക്കും ഓരോ പ്രായത്തിലുള്ള കമ്പു വേണം തിരഞ്ഞെടുക്കാന്‍. പല തരത്തിലുള്ള കമ്പുകള്‍ ഉണ്ടല്ലോ. പ്രായം ഏറിയ കമ്പ്, തവിട്ടു നിറമുള്ള കമ്പ്, തവിട്ടും പച്ചയും ചേര്ന്ന കമ്പ്, പച്ച നിറമുള്ള കമ്പ്, ഇളം പച്ച നിറമുള്ള കമ്പ്, അതുമല്ലെങ്കില്‍ തലപ്പ്‌. ഓരോ ചെടിക്കും ഓരോ പ്രായത്തിലുള്ള കമ്പാണ് യോജിക്കുക. അത് അനുഭവത്തി ല്‍ നിന്നും മനസ്സിലാക്കുക തന്നെ വേണം. അല്ലെങ്കില്‍ മൂന്നു പ്രായത്തിലുള്ള കമ്പുകളും നട്ട് ഏതില്‍ വേര് വേഗം പിടിക്കും എന്ന് മനസ്സിലാക്കാം.

എല്ലാ ചെടികള്ക്കും എല്ലാ പ്രായത്തിലുള്ള കമ്പുകളിലും വേര് പിടിക്കില്ല എന്ന് ചുരുക്കം. റോസിന് പച്ച നിറത്തിലുള്ള വണ്ണംകുറഞ്ഞ കമ്പ് നട്ടാണ്‌ വേര് പിടിപ്പിക്കുക. അതെ സമയം ബോഗന്വില്ല നല്ല പ്രായംചെന്ന കമ്പു നട്ടാണ്‌ വേര് പിടിപ്പിക്കുന്നത്. മുന്തിരിക്കും പ്രായം ചെന്ന കമ്പാണ് നടുക. അതിനെ hard wood എന്ന് പറയും. പച്ച നിറത്തിലുള്ള ഭാഗത്തിന് soft wood എന്ന് പറയും. പച്ചയും തവിട്ടും ചേര്ന്ന തിനെ semi hard wood എന്നും. ചെടികളില്‍ വേരുകള്‍ തണ്ടില്‍ വരാതിരിക്കാനുള്ള ഒരു ഹോര്മോണ് ഉണ്ട്. കാരണം ചെടിയുടെ ഊര്ജ്ജം അങ്ങനെ നഷ്ട്ടപ്പെടരുതല്ലോ. അതുകൊണ്ടുതന്നെ എല്ലാ ചെടികമ്പുകളിലും വേര് പിടിക്കില്ല. മാവിന്‍കൊമ്പു മുറിച്ചു കുത്തിയാല്‍ വേര് പോട്ട്വോ ? പ്ലാവിന്‍കൊമ്പു മുറിച്ചു കുത്തിയാല്‍ വേര് വര്വോ? ഇല്ല. അപ്പോള്‍ വേര് വരുത്താതിരിക്കാനുള്ള ഒരു ഹോര്മോണ്‍ എല്ലാ ചെടികളിലും ഉണ്ട്. ആ ഹോര്മോണിന്‍റെ അളവ് ഓരോ ചെടികളിലും, അതുപോലെ ചെടിയുടെതന്നെ ഓരോ ഭാഗത്തും, വേറെ വേറെ അളവിലാവും ഉണ്ടാവുക. അതുകൊണ്ടാണ് പ്രത്യേകിച്ച് പ്രായം അനുസരിച്ചാണ് വേര് തണ്ടില്‍ പിടിക്കൂ എന്ന് പറഞ്ഞത്.

ഓരോ ചെടിക്കും ഓരോ പ്രായത്തിലുള്ള കമ്പു വേണം തിരഞ്ഞെടുക്കാ ന്‍. അവയുടെ സ്വഭാവം അനുസരിച്ചും ചില ചെടികളി ല്‍ വേര് പിടിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ചിലവയില്‍ വേര് പൊട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്.

മുറിച്ച കമ്പില്‍ വേര് പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കി ല്‍ അതിനു ഇന്ന് ഉത്തേജക മരുന്നുകള്‍ (rooting hormones) വാങ്ങാന്‍ കിട്ടും. Keradix, Seradix, Rootx, Rooton എന്നിങ്ങനെ വിവിധ ബ്രാന്ഡ് പേരുകളില്‍ വേര് പിടിപ്പിക്കാനുള്ള ഹോര്മോണുകള്‍ കിട്ടും. ഓര്ക്കുക, ഇവയിലെല്ലാം അടങ്ങിയിരിക്കുന്നത് INDOL BUTYRIC ACID എന്ന ഒരേ രാസ വസ്തുവാണ്. Keradix, Seradix, Rooton എന്നിവ പൌഡര്‍ രൂപത്തില്‍ ആണ്. ഇന്‍ഡോള്‍ ബ്യൂട്രിക് ആസിഡ് എന്നത് ഒരു ഹോര്മോണ്‍ ആണ്. ആ ഹോര്മോണിനെ ചോക്ക് പൊടിയിലോ ടാല്കം പൌഡറിലോ ചേര്ത്ത് പൌഡര്‍ രൂപത്തിലാണ് നമുക്കു ലഭിക്കുന്നത്.

കമ്പു മുറിച്ചെടുത്ത് ആ കമ്പിന്‍റെ മുറിപ്പാട് വെള്ളത്തില്‍ മുക്കിയ ശേഷം അതില്‍ ഈ പൊടി വിതറുക. നനഞ്ഞ മുറിപ്പാടില്‍ പൊടിവിതറിയാല്‍ ഒട്ടിയിരിക്കും. കമ്പ് നേരിട്ട് മണ്ണില്‍ കുത്തിയിറക്കുന്നതിനു പകരം മറ്റൊരു കോലുകൊണ്ട് മണ്ണില്‍ കുത്തിയ ചെറിയ കുഴിയി ല്‍ ഈ കമ്പ് മെല്ലെ ഇറക്കിയാല്‍ പുരട്ടിയ പൊടി മണ്ണില്‍ ഉരഞ്ഞു നഷ്ട്ടപ്പെടാതിരിക്കും. അധികമുള്ള പൊടി ഫ്രിഡ്ജില്‍ സൂക്ഷിച്ചു വെക്കുക. പുറത്തു വെച്ചാല്‍ അതിലെ ഹോര്മോണ്‍ നഷ്ട്ടപ്പെടും. ചൂട് കൂടുംതോറും അതിന്‍റെ ഉത്തേജകശേഷി കുറഞ്ഞു വരും. കട്ടിംഗ്, ലയറിംഗ് എന്നിവയില്‍ മാത്രമേ ഈ ഹോര്മോണ്‍ ഉപയോഗിക്കൂ.

എല്ലാവര്ക്കും ഏറെക്കുറെ പരിചയമുള്ള രീതിയാണ് ഇതുവരെ പറഞ്ഞത്. ഒരു പരിശീലനവും വേണ്ടാത്ത ഒന്ന്. എന്നിട്ടും വേര് പിടിക്കാന്‍ അനുസരിക്കാത്ത ചെടികളില്‍ അടുത്ത മുറ പരീക്ഷിക്കാം. അതാണ്‌ പതിവെക്കല്‍ (LAYERING). പതിവെക്കല്‍ പല തരത്തിലുണ്ട്. നാളെ മുതല്‍ പതിവെക്കലിന്‍റെ ഓരോ രീതികള്‍ പഠിക്കാം.

കൃത്രിമ മാർഗങ്ങളിലൂടെ, നമ്മുടെ കായിക പ്രവര്ത്തനത്തിലൂടെ, അംഗപ്രജനനം നടത്താനുള്ള വിവിധ മാര്ഗങ്ങളാണ് മുറിച്ചുനടൽ (cutting), പതിവയ്ക്കൽ (layering), ഒട്ടിക്കല്‍ (grafting), മുകുളനം (budding) എന്നിവ.

സസ്യങ്ങളില്‍ കൃത്രിമ അംഗ പ്രജനന മാര്ഗങ്ങളില്‍ ഏറ്റവും എളുപ്പമുള്ള ഒരു രീതിയാണ് മുറിച്ചു നടല്‍ (CUTTINGS).

അതിനു പറ്റാത്ത ചെടികളില്‍ പരീക്ഷിക്കാവുന്ന അടുത്ത രീതിയാണ് പതിവെക്ക ല്‍ (LAYERING).

ഈ രീതിയില്‍, ചെടിയുടെ തണ്ട് മണ്ണിലേക്ക് മുട്ടിച്ച്, മണ്ണിനടിയില്‍ ഇരിക്കത്തക്കവണ്ണം താഴ്ത്തി പതിച്ചു വെക്കുന്നു. മണ്ണില്‍ പതിഞ്ഞിരിക്കുന്ന തണ്ടില്‍ ധാരാളം വേരുകള്‍ പൊട്ടി കിളിര്ത്തുവരും. അതിനു ശേഷം മാതൃ സസ്യത്തില്‍ നിന്നും മുറിച്ചു മാറ്റി നട്ടാ ല്‍അതൊരു പുതിയ സസ്യമായി വളര്ന്നു കൊള്ളും.

തണ്ട് വളച്ച് മണ്ണില്‍ മുട്ടിക്കാന്‍ പറ്റാത്ത ചെടികളുണ്ടാവുമല്ലോ. തണ്ടിനെ മണ്ണിലേക്ക് കൊണ്ടുവരാന്‍ പറ്റില്ലെങ്കില്‍, മണ്ണിനെ തണ്ടിനടുത്തെക്ക് കൊണ്ടുപോകുക. അതായത്, തണ്ടില്‍ മണ്ണോ അല്ലെങ്കില്‍ പറ്റിയ മിശ്രിതമോ പതിച്ചു കെട്ടുക. അതില്‍ വേര് പിടിച്ചു കഴിഞ്ഞാ ല്‍, മാത്രുവൃക്ഷത്തില്‍ നിന്നും മുറിച്ചു മാറ്റി നട്ടാല്‍, അതൊരു പുതിയ ചെടിയാവും.
വിവിധ പ്രജനന മാര്ഗങ്ങളി ല്‍ ഏറ്റവും വിജയകരമായ രീതിയാണ് പതിവെക്കല്‍. കാരണം വേര് വന്നു എന്ന് ഉറപ്പു വരുത്തിയ ശേഷമാണല്ലോ നാം പിരിച്ചു നടുന്നത്.
പതിവെക്കലിനു പല രീതികള്‍ ഉണ്ട്. സൌകര്യമനുസരിച്ച് ഓരോ ചെടികളിലും ഓരോ രീതി പരീക്ഷിക്കാം. എല്ലാ രീതികളും എളുപ്പമാണ്. കുറച്ചു തയ്യാറെടുപ്പ് വേണമെന്ന് മാത്രം. ഓരോ രീതികളെയും കുറിച്ച് നമുക്ക് പഠിക്കാം.

ഏറ്റവും എളുപ്പമായ ഒരു രീതി ആണ് അഗ്ര പതിവെക്ക ല്‍.

----------- അഗ്ര പതിവെക്ക ല്‍ അഥവാ TIP LAYERING ------------

ഒരു കമ്പിന്‍റെ അഗ്ര ഭാഗത്ത്‌ ഒരു പാളി അല്ലെങ്കില്‍ ഒരു ചെറിയ അട്ടി മണ്ണ് പതിച്ചുവെക്കുന്നതിനെ അഗ്രപതിവെക്ക ല്‍ എന്നുപറയും. ഇത് എല്ലാ ചെടികളിലും പറ്റില്ല. strawberry, rasberry തുടങ്ങി മണ്ണിനോട് പതിഞ്ഞുകിടക്കുന്ന / പതിച്ചു കിടത്താന്‍ സൌകര്യമുള്ള ശിഖരങ്ങളുള്ള ചെടികളില്‍ ഇത് ചെയ്യാം. ബെറി ഗ്രൂപ്പില്‍ എല്ലാ ചെടികള്ക്കും പറ്റും.
ഇതിന്‍റെ പ്രത്യേകത, അമ്മച്ചെടിയുടെ അടുത്തു തന്നെ ശിഖരങ്ങള്‍ ഉണ്ടാകും എന്നതാണ്. ആദ്യമായി നമുക്ക് വേണ്ട കമ്പുക ള്‍ തിരഞ്ഞെടുക്കുക. അതിന്‍റെ അഗ്ര ഭാഗത്തുള്ള എല്ലാ ഇലകളും മുറിച്ചു കളയുക. അഗ്ര ഭാഗത്തുള്ള മുകുളം dormant ആയിരിക്കണം, അതായത് തളിര്പ്പു വന്നിരിക്കരുത്. എല്ലാ ഇലകളും മാറ്റി, അതിനെ വളച്ചു ഭൂമിയിലേക്ക്‌ മുട്ടിച്ച് 5 cm ആഴത്തില്‍ മണ്ണില്‍ കുഴിച്ചിടുക. അല്ലെങ്കില്‍ ഒരു കവറിലോ ചട്ടിയിലോ മിശ്രിതം നിറച്ച്, ചെടിയുടെ തൊട്ടടുത്തു വെച്ച്, അതില്‍ താഴ്ത്തിയാലും മതി. അറ്റത്ത്‌ മയങ്ങി കിടക്കുന്ന ഒരു മുകുളം ഉണ്ടല്ലോ. അത് മെല്ലെ വലുതാവാന്‍ തുടങ്ങും. കിളിര്പ്പുകള്ക്ക് (shoots) വെളിച്ചത്തിലേയ്ക്കു വരാനാണ് വ്യഗ്രത ഉണ്ടാകുക. അത് മണ്ണില്‍ നിന്നും വളര്ന്ന് മേലോട്ട് വരും. അതേസമയം വേരിനു എപ്പോഴും താഴോട്ടു പോകാനാണ് വ്യഗ്രത. ഒരറ്റം മേലോട്ട് വളരുമ്പോള്‍ മറ്റേ അറ്റത്ത്‌, താഴെ, വേര് പിടിക്കും. വേര് വരാന്‍ ഒന്ന് അല്ലെങ്കില്‍ ഒന്നര മാസം എടുക്കും. മുകളില്‍ തളിര്‍ പൊന്തി വന്നാല്‍ താഴെ വേര് പിടിച്ചിട്ടുണ്ടാവും എന്ന് അനുമാനിക്കാം. കിളിര്പ്പ് വളര്ന്നു ഒരടി നീളം വെച്ചാ ല്‍ മുറിച്ചു മാറ്റാം.

വേര് പിടിച്ചു കഴിഞ്ഞാല്‍ ഒറ്റയടിക്ക് മുറിച്ചു മാറ്റരുത്. ഘട്ടം ഘട്ടം ആയി വേണം മുറിച്ചു മാറ്റാന്‍. ഒറ്റയടിക്ക് മുറിച്ചു മാറ്റിയാല്‍ അതിനു ക്ഷീണം പറ്റും. കുറേശ്ശെ കുറേശ്ശെ ആയി ചെടി അറിയാതെ മുറിച്ച്മാറ്റുമ്പോള്‍, അതിനു ക്ഷീണം പറ്റില്ല. ആദ്യം തണ്ടില്‍ ചെറിയൊരു കീറല്‍ കൊടുക്കുക. രണ്ടാഴ്ച കഴിഞ്ഞാല്‍ മുഴുവന്‍ മുറിചെടുക്കാം.

മുറിച്ചു ചട്ടിയിലോ കവറിലോ നട്ട്, അധികം വെയില്‍ തട്ടാത്ത സ്ഥലത്ത് വെക്കണം. കാരണം പെട്ടെന്ന് പൊരിവെയിലത്ത്‌ വെച്ചാല്‍ അതിനു ക്ഷീണം ആകും. കാരണം വേര് വന്നെങ്കിലും അത് മുഴുവന്‍ കാര്യക്ഷമമാവാന്‍ തുടങ്ങിയിട്ടുണ്ടാവില്ല. മയപ്പെടുത്തി (seasoning), ക്ഷീണം മാറ്റി, രണ്ടാഴ്ച കഴിഞ്ഞു ആ മണ്ണോടെ നമുക്കിഷ്ടമുള്ളിടത്ത് നടാം.
ഇതാണ് അഗ്രപതിവെക്കല്‍. ഇത് എല്ലാ ഇനത്തിലും പറ്റില്ല. മണ്ണ് പിടിച്ചിരുന്നാല്‍ അഴുകി പോകുന്ന ചെടികളില്‍ ഇത് പറ്റില്ല.


സസ്യജാലങ്ങളിലെ കായികമുറകൾ-2

ലക്നൌവിലെ (U.P.) ഹാജി കലീംഉള്ളാഹ്ഖാന്‍ - മാവില്‍ 315 വിവിധ ഇനം മാവിന്‍ കൊമ്പുകള്‍ ഒട്ടിച്ച് പത്മശ്രീ അവാര്ഡ് ജേതാവായി.
അല്‍ഫോണ്‍സോ ... ഒരു മാങ്ങക്ക് വേണ്ട ഗുണങ്ങള്‍ എല്ലാം ഉള്ള മാങ്ങയായാണ് ഇതിനെ കണക്കു കൂട്ടുന്നത്‌. മാങ്ങയുടെ രാജാവാണത്രെ.
(Alphonso De Albuquerque എന്ന പോര്ച്ചുഗീസ് സൈന്യാധിപന്‍ ഗോവ കീഴടക്കി വാഴുമ്പോള്‍ പാരീസില്‍ നിന്നും കൊണ്ടുവന്ന മാങ്ങ അന്തിയൂണിനുശേഷം തിന്ന് അതിന്‍റെ അണ്ടി പുറത്തേക്ക് വലിച്ചെറിഞ്ഞു. അത് മുളച്ചു വലുതായി ഒരു പ്രത്യേക സ്വാദുള്ള മാങ്ങ ഉണ്ടായി എന്നാണു കഥ. എങ്ങനെയോ പ്രകൃതി ആ മാങ്ങക്ക് ഇവിടെ നട്ടപ്പോള്‍ വ്യത്യസ്തമായ ഒരു സ്വാദ് നല്കി. ഇന്ന് അതിന്‍റെ ലക്ഷക്കണക്കിന്‌ തൈകള്‍ ആണ് ഗോവയിലെ രത്നഗിരിയില്‍ ഗ്രാഫ്റ്റ് ചെയ്തു ഉത്പ്പാദിപ്പിക്കുന്നത്.

ഒരു വീട്ടില്‍ പല്ലില്ലാത്ത കാരണവര്ക്ക് ‌ മധുരമുള്ള, വായിലിട്ടാല്‍ 'ക്ളും' ന്ന് ഇറങ്ങിപോകുന്ന മാങ്ങ വേണം. കുട്ടികള്ക്ക് കടിച്ചു വലിച്ചു ഈമ്പി കുടിക്കാവുന്ന നാരുള്ളതരം വേണം. ഭാര്യക്ക് അധികം മധുരം വേണ്ട. ഉപ്പിലിട്ടത്‌ ഉണ്ടാക്കാന്‍ പുളിയന്‍ തന്നെ വേണം. വിരുന്നുകാര് വരുമ്പോള്‍ സന്തോഷിപ്പിക്കാന്‍ അല്ഫോണ്സാ വേണം. പക്ഷെ അമ്മക്ക് അത് വേണ്ട, മഴ പെയ്താല്‍ അതില്‍ പുഴു കേറും എന്നൊരു വിശ്വാസം. ത്രുശൂര്കാര്ക്ക് പ്രിയൂരോ മൂവാണ്ടനോ വേണം, കണ്ണൂര്കാര്ക്ക് നമ്പ്യാര്‍ മാങ്ങയും. കൊതിപ്പിക്കാനെങ്കിലും ഒരു കിളിച്ചുണ്ടന്‍ വേണ്ടേ. എല്ലാത്തിനും കൂടി മുറ്റത്തുള്ളത്‌ 'ഠ'വട്ടം സ്ഥലം മാത്രം. എന്താ ചെയ്യാ. ഇത് തന്നെ വഴി - ഗ്രാഫ്ട്ടിംഗ്.

എല്ലാ പഴവര്ഗങ്ങളിലും ഇന്ന് കായിക പ്രവര്ത്തനം നടത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഇന്ദ്രജാലം നടക്കുന്നത് റോസിലും ക്രോട്ടന്‍ ചെടികളിലുമാണ്. കുറേശ്ശെ പച്ചക്കറികളിലും.
പക്ഷെ എല്ലാ ചെടികളും തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ പറ്റില്ല. പട്ടുനൂലിന്മേല്‍ വാഴനാര് ചേര്ക്കാന്‍ പറ്റ്വോ? ഒരേ കുടുംബത്തില്‍, ജനുസ്സില്‍, പെട്ടവ മാത്രമേ ഒട്ടിച്ചാല്‍ ശരിയാവൂ. നാം മാവിന്‍റെ ഒട്ടിക്കല്‍ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍, മാവില്‍ പല ഇനങ്ങള്‍ ഉണ്ട്, അവ എതുതമ്മിലും കൂട്ടി യോജിപ്പിക്കാം. പക്ഷെ മാവും പ്ലാവും തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ പറ്റില്ല.
ചില ഇനങ്ങളില്‍ ഒരേ കുടുംബത്തിലുള്ളവതന്നെ കൂട്ടി യോജിപ്പിക്കാന്‍ പറ്റിയെന്നു വരില്ല. ഉദാഹരണത്തിന് കശുമാവും മാവും ഒരേ കുടുംബത്തില്‍ പെട്ടവ ആണ്. പക്ഷെ അവ തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ പറ്റില്ല.

ഏതെങ്കിലും കടപ്പ ന്‍ (root stock) എടുത്തു അതില്‍ ഏതെങ്കിലും തലപ്പന്‍ (സയോണ്‍) വെച്ചാല്‍ ഒട്ടണമെന്നില്ല എന്നര്ത്ഥം.

ചെടികളില്‍ രണ്ടു തരം വളര്ച്ച ഉണ്ട്. orthotropic എന്നാല്‍ കുത്തനെ മുകളിലോട്ട് വളരുന്നത്‌. plagiotropic എന്നാല്‍ വശങ്ങളിലേക്ക് വളരുന്നത്‌. പന്തലിച്ചു വളരുന്ന ചെടികളാണ് നമുക്ക് ആവശ്യമെങ്കില്‍, അതായത് അധികം ഉയരം വെക്കാത്ത കുള്ളന്‍ ചെടികളാണ് നമുക്ക് വേണ്ടതെങ്കില്‍, വശങ്ങളിലേക്ക് പോകുന്ന ശാഖകളില്‍ നിന്നും കമ്പ് എടുക്കുക. തൂക്കനെ പോകുന്ന വലിയ മരമാണ് ആവശ്യമെങ്കില്‍ നേരെ മുകളിലേക്ക് പോകുന്ന കൊമ്പില്‍ നിന്നും എടുക്കുക.

പതിവെക്കലിനു വശങ്ങളിലേക്ക് പോകുന്ന കൊമ്പില്‍ നിന്നാണ് എടുക്കുന്നതെങ്കില്‍ എന്ത് സംഭവിക്കും ? അത് അതിന്‍റെ തനി സ്വഭാവം കാണിക്കും, വശങ്ങളിലേക്ക് തന്നെ പടരും. തലപ്പന്‍ ഭൂമിക്കു സമാന്തരമായി വളരും. പതിവെക്കല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണത്. കുരുമുളക് കുറ്റിച്ചെടി ഇങ്ങനെ ഉണ്ടാക്കാം.

ഒട്ടിക്കല്‍ ചെയ്യുമ്പോഴും കടപ്പന്‍ എടുക്കുന്നതില്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ചില ചെടികളുടെ കടപ്പന്‍ വെച്ചാല്‍ ചെടി മുകളിലോട്ടു വളരില്ല. പന്തലിച്ചു വശങ്ങളിലേക്ക് വളരും. അങ്ങനെ നമുക്ക് കുള്ളന്‍ ചെടികളെ വളര്ത്തിയെടുക്കാം. അപ്പോള്‍ ഉയരം കൂടിയതുകൊണ്ട് കായ പറിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം. കുള്ളന്‍ ഇനത്തില്‍പെട്ട മാവാണ് വെള്ളെകുളംബന്‍. അതില്‍ ഒട്ടിച്ചാല്‍ നമുക്ക് അധികം ഉയരം വെക്കാത്ത മാവ് വളര്ത്തിയെടുക്കാം.

തലയാണ് നമുക്ക് ഉത്പ്പാദനവും ആദായവും തരുന്നത്. അപ്പോള്‍ തലപ്പന്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 1. ധാരാളം കായ്ഫലം തരുന്നത് ആവണം. 2. നേരത്തെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് ആയിരിക്കണം. 3. രോഗ പ്രതിരോധശേഷി ഉണ്ടായിരിക്കണം. 4. ഗുണമേന്മയുള്ള കായഫലം തരുന്നതാവണം.

കടപ്പന്‍ എടുക്കുമ്പോള്‍ നല്ല ചെടി ആവണം, നല്ല വേര് പടലങ്ങള്‍ ഉണ്ടായിരിക്കണം. പിന്നെ ആയുര്‍ ദൈര്ഘ്യം എന്നത് വിത്തിന്‍റെ ഗുണമനുസരിചാവും. നാം ഒട്ടിക്കല്‍ ചെയ്യുമ്പോള്‍ അതില്‍ നിന്നും നമുക്ക് കിട്ടുന്ന ചെടി അല്ലെങ്കില്‍ മരം തീര്ച്ചയായും തലപ്പന്‍റെ മാത്രുവൃക്ഷംപോലെ തന്നെയാണ് ഫലം തരുക.

രോഗ പ്രതിരോധ ശേഷിയുള്ളവയെ കടപ്പന്‍ ആയി തിരഞ്ഞെടുത്താല്‍ ഉപ്പു രസം കൂടുതലുള്ള മണ്ണില്‍ പോലും, അത്തരം മണ്ണില്‍ തീരെ വളരാന്‍ സാധ്യതയില്ലാത്ത ചെടികളെ വളര്ത്താം .
ഒട്ടിക്കല്‍/ മുകുളനം എന്നിവയിലൂടെ നമുക്ക് ഒരു സങ്കര ഇനം കിട്ടുന്നില്ല. അത് ചെയ്യുമ്പോള്‍ നാം ചെയ്യുന്നത് വെറും ഒരു ശാരീരിക അടുപ്പം മാത്രമാണ്. ജനിതക അവയവങ്ങളില്‍ മാറ്റം സംഭവിക്കുന്നില്ല. എന്തെങ്കിലും ജനിതക മാറ്റം സംഭവിക്കണമെങ്കില്‍ ശേമഗാസ് shemagas എന്ന് പറയുന്ന mutation സംഭവിക്കണം (അതായത് ഒട്ടിചേരുന്ന സ്ഥലത്ത് എന്തെങ്കിലും ഒരു ജനിതക വ്യതിയാനം സംഭവിക്കണം). അങ്ങനെ സംഭവിച്ചാല്‍ മാത്രമേ അത് ഒരു ഹൈബ്രിഡ് ആയി മാറുകയുള്ളൂ. ഹൈബ്രിഡ് എന്ന് പറയുമ്പോള്‍ ജനിതക സങ്കലനം ആണ് നടക്കുന്നത്. ഇവിടെ അത്തരമൊരു ജനിതക സങ്കലനം നടക്കുന്നില്ല.

ചുണ്ട കാട്ടുവര്‍ഗത്തില്‍ പെട്ട ചെടിയാണ്. അസാമാന്യ, അപാര, പ്രതിരോധ ശക്തിയുള്ളതാണത്. അതില്‍ വഴുതിനയും മുളകും തക്കാളിയും ഒട്ടിക്കാം. അതെല്ലാം സോളാനം എന്ന സസ്യ ജനുസ്സില്‍ പെട്ടതാണ്. ഒരേ ചുണ്ടചെടിയില്‍ പല ശാഖകളിളായി പലതരം മുളകുകളും തക്കാളികളും വഴുതിനകളും നമുക്ക് ഒട്ടിക്കാം. അപ്പോള്‍ ഒരേ ചെടിയില്‍ പലതരം പച്ചക്കറി. ഹാ .. എന്ത് രസം അല്ലെ.

അതുപോലെ തന്നെ ലെയരിംഗ് ചെയ്യുമ്പോള്‍ പ്രായം ഒരു പ്രധാന ഘടകം ആണ്. നല്ലോണം കായ്ക്കുന്ന കടപ്ലാവിന്‍റെ കൊമ്പില്‍ വേര് പിടിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കടപ്ലാവില്‍ പ്രജനനം നടത്തുന്നത് വേരില്‍ നിന്നും പൊടിച്ചു വരുന്ന ചെടികള്‍ ഉപയോഗിച്ചാണ്. അല്ലെങ്കില്‍ വേര് മുറിച്ചു വെച്ചാല്‍ വേരില്‍ നിന്ന് പൊട്ടി വരും. അതേസമയം കായ്ച്ചു കൊണ്ടിരിക്കുന്ന വലിയ ഒരു കടപ്ലാവില്‍ പതിവെക്കല്‍ ചെയ്‌താല്‍ അതില്‍ വേര് പൊട്ടില്ല.
ജാതിയിലും റബ്ബറിലും രംബൂട്ടാനിലും ചെയുന്നത് മുകുളനം ആണ്.

ബഡിംഗ് ചെയ്യുമ്പോള്‍ മൂന്നു മുതല്‍ ആറു മാസം വരെ പ്രായമുള്ള കമ്പ് ആയിരിക്കണം എടുക്കേണ്ടത്. കാരണം അതില്‍ ബഡ് ചെയ്യാന്‍ തക്കമുള്ള വണ്ണം ഉണ്ടാവും. തീരെ നൂല് പോലുള്ള ഒരു കമ്പ് ആണെങ്കില്‍ അതില്‍ ബഡ് എടുക്കാനും മുകുളം വെക്കാനും വലിയ വിഷമം ആവും.

കുടംപുളിയില്‍ ചെയ്യുന്നത് ഒട്ടിക്കല്‍ ആണ്. അതില്‍ തൊലിയെടുക്കുമ്പോള്‍ വലിയ കറ പുറത്തു വരില്ലേ, ഒരു പച്ച കറ. അതുകൊണ്ട് മുകുളനം നടക്കില്ല.

പ്ലാവ്, മാവ്, മാന്കൊസ്ടീന്‍ എന്നിവയില്‍ ഒട്ടിക്കല്‍ ആണ് ചെയ്യാറ്.
ബഡിംഗ് , ഗ്രാഫ്റിംഗ് എന്നിവയില്‍ ആശയം ഒന്ന്തന്നെ. മരമായി വളരുന്ന ചെടികളില്‍ ആണ് അത് ചെയ്യുന്നത്, വള്ളി ചെടികളിളല്ല. എന്നാല്‍ എല്ലാ ചെടികളിലും അത് ചെയ്യാന്‍ പറ്റില്ല. തെങ്ങ്, പന, കമുക് എന്നിവയില്‍ പറ്റില്ല. അതായത് ഒറ്റത്തടി വൃക്ഷങ്ങളില്‍ ഒട്ടിക്കല്‍ പറ്റില്ല.
കൂര്ക്ക അതിന്‍റെ തല നുള്ളിയാ നടുന്നത്.

ബോഗന്വിില്ല നല്ല പ്രായംചെന്ന കൊമ്പു നട്ടാണ്‌ വേര് പിടിപ്പിക്കുന്നത്. മുന്തിരിക്കും പ്രായം ചെന്ന കൊമ്പാണ് എടുക്കുക.

കുരുമുളക് വള്ളികള്‍ തിപ്പലിയില്‍ ഗ്രാഫ്റ്റ് ചെയ്യാം. ഗ്രാഫ്റ്റ് ചെയ്യുമ്പോള്‍ നമുക്ക് വള്ളി ചെടി വേണമെങ്കില്‍ മുകളിലേക്ക് പോയ വള്ളിയില്‍ നിന്നും കുറ്റിയാണ് വേണ്ടതെങ്കില്‍ വശങ്ങളിലേക്ക് പോയതില്‍ നിന്നും മുറിച്ചെടുത്ത് ഗ്രാഫ്റ്റ് ചെയ്യണം. സാധാരണ കുരുമുളകില്‍ തണ്ടില്‍ വേര് പിടിപ്പിച്ചാണ് ചെയ്യുന്നത്.

ചെറുനാരങ്ങ ചെടിയില്‍ പതിവെക്കല്‍ ആണ് സാധാരണ ചെയ്യുക. അതെ സമയം ബബ്ലൂസ്, ചെറുനാരങ്ങ വര്ഗത്തില്‍ പെട്ടതാണെങ്കിലും അതില്‍ ഗ്രാഫ്റ്റ് ആണ് ചെയ്യാറ്. അതില്‍ പിങ്ക്, വെള്ള എന്നിങ്ങനെ രണ്ടു നിറം ഉണ്ട്.

ഓറഞ്ച് (citrus ഗ്രൂപ്പ്) ഗ്രാഫ്റ്റ് ചെയ്യുന്നത് പുളി നാരകത്തി ല്‍ ആണ്.

മാതള നാരകം എന്ത് ചെയ്താലും നമ്മുടെ നാട്ടില്‍ നന്നായി വളരില്ല. കാരണം ഇവിടെ മഴ കൂടുതലാണ്. പശ്ചിമ ഘട്ടതിനപ്പുറം പൊള്ളാച്ചി പോലുള്ള വരണ്ട കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ മാത്രമേ അത് വളരൂ.

സപ്പോട്ട ഗ്രാഫ്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്നത് കിര്ണി എന്ന കാട്ടു മരത്തിന്‍റെ കടപ്പന്‍ ആണ്.
വലിയ ഗടാഗടിയന്മാരായ മരങ്ങളില്‍ പതിവെക്കല്‍ പണിക്കു പോകരുത്. കാരണം വിത്ത് മുളച്ചു ഉണ്ടാകുന്ന ചെടികളില്‍ മാത്രമേ താഴ് വേര് ഉണ്ടാകൂ. താഴ് വേര് ഉണ്ടെങ്കില്‍ മാത്രമേ മരത്തിനു ഏതു കാലാവസ്ഥയിലും മറിഞ്ഞു വീഴാതെ നില്ക്കാന്‍ പറ്റൂ. ലയരിംഗ് ചെയ്യുമ്പോള്‍ പറ്റുവേരുകള്‍ മാത്രമേ ഉണ്ടാകൂ. മാവിലും പ്ലാവിലും ഒക്കെ ലയരിംഗ് ചെയ്‌താല്‍ അത് ശക്തിയുള്ള കാറ്റത്ത്‌ മറിഞ്ഞു വീഴാന്‍ സാധ്യത ഉണ്ട്. കുറ്റി ചെടികളിലും ചെറിയ ചെടികളിലും ലെയരിംഗ് ചെയ്യാം.
തൊലി മാത്രമായി ഇളക്കിയെടുക്കാന്‍ പറ്റുന്ന ഇനങ്ങളില്‍ മാത്രമേ മുകുളനം ചെയ്യാന്‍ പറ്റൂ. അങ്ങനെ തൊലി ഇളകി വരാന്‍ ബുദ്ധിമുട്ടുള്ളവയില്‍ ഒട്ടിക്കല്‍ ആണ് എളുപ്പം.
ആണ്‍ മരത്തിന്‍റെ തല വെട്ടിയാല്‍ പുതിയ ശാഖകള്‍ വരും. അതില്‍ പെണ് മരത്തിന്‍റെ ശാഖകള്‍ ഒട്ടിക്കാം, അതുമല്ലെങ്കില്‍ അതിന്‍റെ തൊലിയില്‍ തന്നെ ചെയ്യാം. അങ്ങനെ ഒരു ചെടിയുടെ ലിംഗം മാറ്റാന്‍ ഈ സൂത്രം ഉപയോഗിക്കാം.

സസ്യജാലങ്ങളിലെ കായികമുറകൾ -1

(കടപ്പാട് : രാജ്‌കുമാർ വാര്യർ)

"എനിക്ക് താങ്കളില്‍ ഒരു കുഞ്ഞ് വേണമെന്നുണ്ട്, എന്‍റെ സൗന്ദര്യവും അങ്ങയുടെ ബുദ്ധിശക്തിയുമുള്ള ഒരു കുഞ്ഞ്. അത് എല്ലാം തികഞ്ഞ ഒരു കുഞ്ഞായിരിക്കും".
ഒരിക്കല്‍ മറിലിന്‍മണ്രോ എന്ന വിശ്വസുന്ദരി ലോകംകണ്ട ഏറ്റവും ബുദ്ധിമാനായ ശാസ്ത്രജ്ഞന്‍ ഐന്സ്റ്റീനോട് പറഞ്ഞ വാക്കുകളാണിവ.
അതിനു കിട്ടിയ മറുപടി - "പക്ഷെ ആ കുഞ്ഞ് പിറക്കുമ്പോള്‍ എന്‍റെ സൗന്ദര്യവും നിന്‍റെ ബുദ്ധിയും ഉള്ളതായി ഭവിച്ചാലോ ? "

ഇത് തന്നെയാണ് നാം വിത്ത് മുളപ്പിച്ച് ചെടിയാക്കിയാലും ഉണ്ടാകുന്നത്. മാതൃ സസ്യത്തിന്‍റെ അതേ ഗുണമേന്മയുള്ള സസ്യം ഉണ്ടായിക്കൊള്ളണമെന്നില്ല. ചിലപ്പോള്‍ അതിനേക്കാള്‍ നല്ലതാവാം, ചിലപ്പോള്‍ ഗുണം കുറഞ്ഞതാവാം.

വംശവര്‍ദ്ധന ജീവിചിരിക്കുന്ന ഓരോ ജീവിയുടെയും കടമയാണ്, അത് പ്രകൃതി നിയമവുമാണ്. പ്രധാനമായും രണ്ടു തരത്തിലാണ് ചെടികളി ല്‍ പ്രത്യുല്പ്പാദനം നടക്കുന്നത്.
ഒന്ന്, വിത്ത് വഴി - അത് ലൈംഗിക പ്രവര്ത്തനം ആണ്. ആണ്പൂവിലെ പരാഗം പെണ്പൂവിലെത്തിച്ച് പരാഗണം നടത്തിയുണ്ടാകുന്നത്. ഉദാ: നെല്ല്, തെങ്ങ്, പച്ചക്കറികള്‍.
മറ്റൊന്ന് സസ്യത്തിന്‍റെ ശരീര ഭാഗങ്ങള്‍ വഴി. വേര്, കിഴങ്ങ്, തണ്ട്, ഇല എന്നിവ വഴിയുള്ള കായിക പ്രവര്ത്തനത്തിലൂടെ. കായിക പ്രവര്ത്തനങ്ങള്‍ പല തരത്തില്‍ ആകാം. സസ്യ ഭാഗങ്ങള്‍ അടര്ത്തി മാറ്റി നടാം. ഉദാ : വാഴയുടെ കന്നു നാം അടര്ത്തി മാറ്റി നടുന്നു. എന്നാല്‍ കപ്പ, കുരുമുളക് എന്നിവ മുറിച്ചു മാറ്റി നടുന്നു. ഇത് രണ്ടും നാം സാധാരണ ചെയ്യുന്ന കാര്യമാണ്.
അതായത് വിത്ത്‌ മുഖേനയുള്ള പെരുക്കം (multiplication), മറ്റൊന്ന് സസ്യ വര്‍ഗ്ഗ വര്‍ദ്ധനം (vegetative propagation).
അത് സസ്യം സ്വയം ചെയ്യുന്നതും നാം ഏറ്റെടുത്ത് ചെയ്യുന്നതും ഉണ്ട്. നാം ചെയ്യുന്ന കായിക പ്രവര്ത്തനം പ്രധാനമായും പതിവെക്ക ല്‍ (LAYERING), ഒട്ടിക്കല്‍ (GRAFTING), മുകുളനം (BUDDING) എന്നിവയാണ്.
മാതൃ വൃക്ഷത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗം ഉപയോഗിച്ച് പുതിയൊരു സസ്യം ഉണ്ടാക്കുന്നതിനെ കായിക പ്രവര്ത്തനം എന്ന് പറയും. ഇന്നത്തെ നൂതന കൃഷി രീതികളി ല്‍ പ്രമുഖമായതാണ് കായിക പ്രവര്ത്തനം.
നമ്മുടെ സൌകര്യത്തിനായി നാം കണ്ടു പിടിച്ച ഒന്നാണ് കായിക പ്രവര്ത്തനം.
എന്തിനാണ് നാം കായിക പ്രവര്ത്തനത്തിലേക്ക് പോകുന്നത് ? വിത്ത് മുഖേന കൃഷി ചെയ്യാമെങ്കില്‍ അത് പോരെ ?

അതിനു പല കാരണങ്ങള്‍ ഉണ്ട്.
1. കായിക പ്രവര്ത്ത്നത്തിലൂടെ കുറച്ചു വേഗം കായ്ഫലം കിട്ടും. നാം ഒരു മാങ്ങഅണ്ടി മുളപ്പിച്ച് തൈ നട്ടാല്‍ നാലുമുതല്‍ എത്രയോ വര്ഷങ്ങള്‍ വരെ എടുത്തേക്കാം അതൊന്ന് കായ്ച്ചു കിട്ടാ ന്‍. കായിക പ്രവര്ത്തനം നടത്തുന്നത് കായ്ഫലം തന്നു സ്ഥായിത്വം കൈ വരിച്ച (stabilise ചെയ്ത), അതായത് തുടര്ച്ചയായി നല്ല കായ്ഫലം തരുന്ന ചെടിയുടെ ഒരു ശരീര ഭാഗം എടുത്തിട്ടാണ്. ഏതൊരു ജീവനുള്ളതിനും പുഷ്പ്പിണിയാവാന്‍ വളര്ന്നു വലുതാവണ്ടേ, അതിനു കുറച്ചു സമയം എടുക്കില്ലേ? അതുകൊണ്ട് ആ സസ്യത്തിന്‍റെ കുട്ടിക്കാലം (juvenile period) കഴിഞ്ഞ് അതിന്‍റെ തണ്ട് മൂത്ത ശേഷമാണ് നാം എടുക്കുന്നത്. അപ്പോള്‍ നമുക്ക് കിട്ടുന്നത് പ്രായപൂര്ത്തി എത്തിയ കോശങ്ങള്‍ അടങ്ങിയ കമ്പ് ആണ്. അങ്ങനെ വളര്ച്ചാ കാലത്തില്‍, ആകാംക്ഷയോടെയുള്ള നമ്മുടെ കാത്തിരുപ്പ് കാലത്തില്‍, വലിയ ഒരു ഇളവ് ലഭിക്കുന്നു. അത് വലിയൊരു കാര്യമല്ലേ ?

2. മാതൃ വൃക്ഷത്തിന്‍റെ അതേ ഗുണമേന്മയുള്ള ചെടികളെ നമുക്ക് ഉണ്ടാക്കിയെടുക്കാന്‍ പറ്റും. വിത്ത് വഴി പുതിയ സസ്യം ഉണ്ടാക്കിയെടുക്കുകയാണെങ്കി ല്‍ അതേ ഗുണം കിട്ടും എന്ന് ഉറപ്പിക്കാന്‍ പറ്റില്ല. കാരണം പ്രകൃതിയില്‍ പരപരാഗണം (cross pollination) സര്വ്വ സാധാരണമാണ്. പ്രാണികള്‍ പല ചെടികളിലും കയറിയിറങ്ങി കറങ്ങിനടന്നു പരാഗണം നടത്തുമ്പോള്‍ അങ്ങനെയുണ്ടാകുന്ന വിത്തുകള്‍ മാതൃവൃക്ഷത്തിന്‍റെ തനിസ്വഭാവം പൂര്‍ണ്ണമായും കാണിക്കില്ല. മല്ലിക മാങ്ങയുടെ അണ്ടി കുഴിച്ചിട്ടാല്‍ അതേ സ്വാദുള്ള മല്ലിക മാങ്ങ കിട്ട്വോ? വരിക്ക പ്ലാവിന്‍റെ ചക്കകുരു നട്ടാല്‍ അതേസ്വാദുള്ള വരിക്ക ചക്ക തന്നെ കിട്ടുമെന്ന് ഉറപ്പിക്കാന്‍ പറ്റ്വോ ? ഇല്ലേഇല്ല. അതേ സമയം നല്ല ഒരു മല്ലിക മാവിന്‍റെ / വരിക്കപ്ലാവിന്‍റെ കമ്പു മുറിച്ചുനട്ട് ഒരു നിശ്ചിത സമയത്തിനുള്ളില്‍ അതേ സ്വാദുള്ളത് ഉണ്ടാക്കിയെടുക്കാം.

3. രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങളെ ഉണ്ടാക്കാം. ചുണ്ട ചെടിയില്‍ തക്കാളിക്കമ്പു ഒട്ടിച്ച് തക്കാളിയുടെ ദ്രുതവാട്ടത്തെ തോല്പ്പിക്കാം.

4. കുറെ അധികം സസ്യങ്ങളെ ഒറ്റയടിക്ക് ഉത്പ്പാദിപ്പിക്കാം. കുരുമുളക് വള്ളിയില്‍ 'നാഗ പതിവെക്കല്‍' ചെയ്തു നൂറു കണക്കിന് തൈകള്‍ വേഗം ഉണ്ടാക്കാം.

5. ചെടിയുടെ ലിംഗം മാറ്റിയെടുക്കാം. കായ പിടിക്കാത്ത ആണ്‍പപ്പായ ചെടിയെ പെണ്ണാക്കി മാറ്റാം.

6. റോസില്‍ മുകുളനം ചെയ്ത് നാലോ അതി ല്‍ കൂടുതലോ നിറത്തിലുള്ള പൂക്കള്‍ ഒരേ കമ്പില്‍ സൃഷ്ടിക്കാം.

7. മാവില്‍ 'ഒട്ടിക്കല്‍' പ്രക്രിയയിലൂടെ പല സ്വാദുള്ള മാങ്ങകള്‍ ഉണ്ടാക്കിയെടുക്കാം.

8. അസുഖം പിടിപെട്ട ചെടിയുടെ വര്ഗം പൂര്ണ'മായും നശിച്ചുപോകാതെ സംരക്ഷിചെടുക്കാം. വലിയ പ്രായം ചെന്ന ചെടികളെയോ മരത്തെയോ രക്ഷപ്പെടുത്താനോ പുനര്ജ്ജന്മം കൊടുക്കാനോ കായിക പ്രവര്ത്തനത്തിലൂടെ പറ്റും. നല്ല ചക്ക തരുന്ന അമ്മച്ചി പ്ലാവുകളെ ഇങ്ങനെ രക്ഷിച്ചെടുക്കാം.

9. ഉയരം തീരെ കുറഞ്ഞ കുള്ളന്‍ ചെടികളെ വളര്ത്തി യെടുക്കാം.

10. ആപ്പിള്‍, മുന്തിരി പോലുള്ള ശൈത്യമേഘല സസ്യങ്ങളി ല്‍ കായിക പ്രവര്ത്തനം നടത്തുന്നത് വഴി പല തരത്തിലുള്ള രോഗങ്ങളും നിയന്ത്രിക്കാന്‍ സാധിക്കും.

കായിക പ്രവര്ത്തനം എന്നാല്‍ ഗ്രാഫ്ട്ടിങ്ങും ബഡിങ്ങും മാത്രമേ എല്ലാവര്ക്കും ഓര്മ്മ വരൂ. എന്നാല്‍ വളരെ എളുപ്പത്തില്‍ നാം സാധാരണ ചെയ്യുന്ന ഒരു രീതിയുണ്ട്. അതാണ് കമ്പു മുറിച്ചു നടല്‍. പക്ഷെ എല്ലാ ചെടികളിലും കമ്പ് മുറിച്ചു നട്ടാല്‍ വേര് പിടിക്കില്ല.
അങ്ങനെയുള്ളവയില്‍ അടുത്ത എളുപ്പമുള്ള വഴിയായ പതിവെക്കല്‍ - ലയെരിംഗ് - ചെയ്യാം. ലെയരിംഗ് എന്നാല്‍ മാതൃവൃക്ഷത്തില്‍ തന്നെ നില്ക്കുമ്പോള്‍ അതില്‍ വേര് പിടിപ്പിച്ച് പിന്നീട് അതില്‍ നിന്നും മുറിച്ചു മാറ്റി നട്ട് പുതിയ ചെടിയാക്കുക എന്നതാണ്.

ഇത് രണ്ടും പറ്റുന്നില്ലെങ്കില്‍ അടുത്തതിലേക്ക് പോകാം. അതാണ്‌ ഒട്ടിക്കല്‍ - ഗ്രാഫ്ട്ടിംഗ്. രണ്ടു ചെടികളെ തമ്മില്‍ കൂട്ടി യോജിപ്പിക്കുന്ന ഒരു പ്രക്രിയയാണ് ഗ്രാഫ്ട്ടിങ്ങ്. മണ്ണില്‍, ചെടിയുടെ കടഭാഗത്ത്‌, വേര് പിടിപ്പിക്കുന്ന ഭാഗത്തെ റൂട്ട് സ്റ്റോക്ക്‌ (root stock) എന്നും ഒട്ടിച്ചു തലയില്‍ പിടിപ്പിക്കുന്ന ഭാഗത്തെ സയോണ്‍ (scion) എന്നും പറയും. [ഈ പേരുകള്‍ തുടര്ച്ചയായി ഉപയോഗിക്കേണ്ടിവരും. നമുക്കു അതിനെ കടപ്പന്‍ എന്നും തലപ്പന്‍ എന്നും വിളിച്ചാലോ ? വേണ്ടേ ? അല്ലെങ്കില്‍ മലയാളത്തില്‍ വേറെ പേരുണ്ടോ? ]
ഗ്രാഫ്ടിങ്ങിന്‍റെ ഒരു അനിയനാണ്, അല്ലെങ്കില്‍ ഒപ്പമുള്ളതാണ് മുകുളനം - ബഡിംഗ്. ആദ്യം ഗ്രാഫ്ട്ടിംഗ് പഠിച്ചിട്ടു വേണം ബഡിംഗ് പഠിക്കാന്‍. ബഡിങ്ങില്‍ ഒരു മുകുളം മാത്രമാണ് നാം എടുക്കുന്നത്. എന്നാല്‍ ഗ്രഫ്ടിങ്ങിനു ഉപയോഗിക്കുന്ന തണ്ടില്‍ കുറെ മുകുളങ്ങള്‍ ഉണ്ടാവാം.
അപ്പോള്‍ നാം തിരഞ്ഞെടുക്കുന്ന ചെടി/വൃക്ഷം ഏതാണ് എന്നതിനനുസരിച്ചാണ് കായിക പ്രവര്ത്ത്ന രീതി തിരഞ്ഞെടുക്കേണ്ടത്.

Saturday, September 3, 2016

എന്താണ് CBSE എന്താണ് ICSE ?

ക്ഷമയോടെ ഇത് വായിച്ചാൽ നിങ്ങൾക്ക് ഭാവിയിൽ ഗുണം ചെയും
എന്താണ് CBSE എന്താണ് ICSE ? കുട്ടിയെ എവിടെ ചേർത്തണം?
വളരെ സങ്കടം തോന്നുന്നു.
അത് കൊണ്ടാണ് സത്യം ഇനിയെങ്കിലും പൊതു ജനം അറിയണം എന്ന ആഗ്രഹത്തോടെ ഈ പോസ്റ്റ് തയ്യാറാക്കിയത്.

അടുത്തിടെ സ്കൂൾ അഡ്മിഷനുവേണ്ടി പരക്കം പായുന്ന പല രക്ഷകർത്താക്കളുമായി സംസാരിക്കുവാൻ ഇടയായി. കുട്ടിയെ ഏതെങ്കിലും മുന്തിയ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കാനുള്ള ഓട്ടത്തിലാണ് അവർ. ചെലവ് കൊക്കിലൊതുങ്ങുന്നില്ല. എങ്കിലും കുട്ടി CBSE അല്ലെങ്കിൽ ICSE സിലബസിൽ പഠിക്കണം. അതു മതി. LKG യിലും UKG യിലും ഒന്നാം ക്ലാസ്സിലും ഒക്കെ ചേർക്കേണ്ട കുട്ടിക്കും മിനിമം പതിനായിരം രൂപ എങ്കിലും ചെലവു വരുന്നുണ്ടത്രേ !!! ക്ലാസ് കയറും തോറും ചെലവ് പതിനായിരങ്ങളിലേയ്ക്കും പിന്നെ ലക്ഷങ്ങളിലേയ്ക്കും കടക്കും. നട്ടെല്ലൊടിഞ്ഞാണ് പലരും ഇത്തരം സ്കൂളുകളിൽ മക്കളെ ചേർക്കാൻ പണം കണ്ടെത്തുന്നത്...

അവരോടു CBSE അല്ലെങ്കിൽ ICSE എന്നതിന്റെ ഫുൾ ഫോം ചോദിച്ചു. അറിയില്ല എന്ന് മറുപടി. CBSE എന്നാൽ Central Board of Secondary Education എന്നും ICSE എന്നാൽ Indian Certificate of Secondary Education എന്നാണെന്നും പറഞ്ഞിട്ടും അവർക്ക് കാര്യം പിടി കിട്ടിയില്ല. അവരെന്നല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന രക്ഷകർത്താക്കൾക്കും അറിയില്ല... അവരുടെ മുമ്പിൽ വെച്ച് തന്നെ വിക്കിപീടിയയിൽ തിരഞ്ഞു നോക്കിയപ്പോൾ കിട്ടിയത് ഇതാണ് "In India, high school is a grade of education from Standards IX to X. Standards IX and X are also called Secondary School. Usually, students from ages 14 to 17 study in this section. These schools may be affiliated to national boards (like CBSE, ISC, and NIOS) or various state boards." സെക്കന്ററി സിലബസിന്റെ മാത്രം ഉത്തരവാദിത്ത്വമാണ് CBSEക്ക് എന്ന് ചുരുക്കം. അപ്പോൾ പിന്നെ CBSE എന്ന് 'അവകാശപ്പെടുന്ന' സ്കൂളുകളിൽ ചെറിയ ക്ലാസുകളിൽ കുട്ടികളുടെ സിലബസ് ഏതാണ് ? അങ്ങനെ ഒരു പ്രിസ്ക്രൈബ്ഡ് സിലബസ് അവർക്കില്ല എന്ന ഉത്തരംകിട്ടും. സംശയം ഉണ്ടെങ്കിൽ CBSE യുടെ വെബ്‌സൈറ്റ് പരിശോധിച്ചു നോക്കൂ... ദോഷം മാത്രം പറയരുതല്ലോ ഏതു പുസ്തകമാണ് ഉപയോഗിക്കുന്നത് എന്ന ഒരു റിപ്പോർട്ട് ആവശ്യപെട്ടാൽ കൊടുത്താൽ മതിയാവും.

അപ്പോൾ പിന്നെ ഏതു സിലബസ് അനുസരിച്ചാണ് ചെറിയ ക്ലാസുകളിൽ CBSE എന്ന് 'അവകാശപ്പെടുന്ന' സ്കൂളുകൾ പുസ്തകം തെരഞ്ഞെടുക്കുന്നത് ? ഏറ്റവും കൂടുതൽ കമ്മീഷൻ തരുന്നത് ഏതു കമ്പനിയാണോ അവരുടെ എന്നല്ലാതെ മറ്റെന്ത്‌ ഉത്തരം? യഥാർത്ഥ വിലയുടെ മൂന്നിരട്ടി ആവും MRP ആയി പ്രിന്റ്‌ ചെയ്യുക. ബാക്കി സ്കൂളിന്റെ ലാഭം. എല്ലാ വർഷവും പുതിയ പുസ്തകം വാങ്ങണം എന്ന് നിർബന്ധിക്കുന്നതിന്റെ കാരണം വ്യക്തമാണല്ലോ.. ഇതിനെല്ലാം പുറമേയാണ് നോട്ടു ബുക്കുകൾ, അഡ്മിഷൻ ഫീ, ട്യൂഷൻ ഫീ, ആ ഫീ, ഈ ഫീ എന്നൊക്കെ പറഞ്ഞു വാങ്ങുന്ന ആയിരങ്ങൾ. സ്കൂൾ ടൂറിന്റെ പേരിൽ നടക്കുന്ന പകൽ കൊള്ള വേറെ.സ്കൂൾ ബസിലെ യാത്രക്ക് മാസം പെറുക്കണം നൂറിന്റെ നോട്ടുകൾ പലത്...അദ്ധ്യാപകർക്ക് ഇതിനനുസരിച്ചുള്ള മാന്യമായ ശമ്പളം കൊടുക്കുന്നുമില്ല !!

കേരള സിലബസിൽ എങ്ങനെയാണ്

കൗതുകകരമായ വസ്തുത കേരള സർക്കാരിന്റെ പൊതു വിദ്യാലയങ്ങളിൽ ഒന്ന് മുതൽ പത്തുവരെ വിദ്യാഭ്യാസം സൗജന്യമായിരിക്കെ ആണ് ഈ പരക്കം പാച്ചിൽ എന്നതാണ്. ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിൽ പുസ്തകം സൗജന്യമാണ്. നോട്ടു ബുക്കുകൾ മാത്രം വാങ്ങിയാൽ മതിയാവും. അഡ്മിഷൻ ഫീസോ, മാസ ഫീസോ, വാർഷിക ഫീസോ ഇല്ല. യൂണിഫോം ഏതാണ്ട് സൗജന്യം എന്ന് തന്നെ പറയാം. ഞങ്ങളൊരു ഏയ്‌ഡഡ്‌ സ്കൂളിൽ നാല് വർഷത്തെ കണക്കു നോക്കിയിട്ട് ഒരു കുട്ടിക്കു് ശരാശരി 450 രൂപയിൽ കൂടുതൽ ആകെ വാർഷിക ചെലവു വന്നതായി കണ്ടിട്ടില്ല. അതായത് ഒരു ചെരുപ്പിന്റെയോ, ബാഗിന്റെയോ, ഷർട്ടിന്റെയോ ചെലവു പോലും ഒരു വർഷത്തേയ്ക്ക് ആകുന്നില്ല എന്ന് ചുരുക്കം !!!

കേരള സിലബസ് മോശമല്ലേ ?

2015ലെ SSLC റിസൽറ്റിന്റെ സമയത്ത് സോഷ്യൽ മീഡിയ കളിയാക്കലിന്റെ പൊങ്കാല ഇട്ട ഓർമ്മയാവും എല്ലാവർക്കും. പക്ഷേ അത് വെബ്‌സൈറ്റ് സംബന്ധമായ പിഴവായിരുന്നു എന്നത് പിന്നീട് മനസ്സിലായി എങ്കിലും വെളിവായ സത്യം ആരും ആഘോഷിച്ചില്ല. അല്ലെങ്കിലും അങ്ങനെയാണല്ലോ നെഗറ്റീവ് ആയത് ആഘോഷിക്കുവാനും സത്യം പുറത്തു വന്നാൽ കണ്ടില്ലെന്നു നടിക്കാനും മലയാളിക്കുള്ള കഴിവ് ലോകത്താർക്കും കാണില്ലല്ലോ...

പ്ലസ് വണ്ണിൽ എത്തിക്കഴിഞ്ഞ് CBSE കുട്ടികൾ ആദ്യ മാസങ്ങളിൽ തിളങ്ങും. ആഷ് പോഷ് ഇംഗ്ലിഷും ജാടകളും ഒക്കെ കണ്ട് കേരള സിലബസ് പഠിച്ച കുട്ടികളൊന്നു കിടുങ്ങും. പക്ഷേ ആദ്യ പരിഭ്രമം ഒന്ന് മാറി ആദ്യ പരീക്ഷ കഴിയുന്നതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിയും. ഒടുക്കം എല്ലാ വിഷയങ്ങൾക്കും മികച്ച വിജയം നേടി കേരള സിലബസിൽ നിന്ന് വന്നവർ തിളങ്ങി തുടങ്ങും. ഇത് വായിച്ച പടി വിശ്വസിക്കേണ്ട അടുത്തുള്ള പ്രശസ്തമായ പ്ലസ് റ്റു സ്കൂളിലെ അദ്ധ്യാപകരോട് ചോദിച്ചു മനസ്സിലാക്കൂ... പ്രശസ്തമായ ഒട്ടു മിക്ക എൻട്രൻസ് പരീക്ഷകളിലെ സ്ഥിതിയും ഇത് തന്നെ...

കേരള സിലബസ് ആരാണ് തയ്യാറാക്കുന്നത്?

ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ State Council of Educational Research and Training അഥവാ SCERT. പ്ലസ് വൺ, പ്ലസ് റ്റു ക്ലാസുകൾക്കുള്ള പുസ്തകങ്ങൾ NCERT അഥവാ National Council of Educational Research and Training ആണ് തയ്യാറാക്കുന്നത്.

2016 ഓടെ ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ പുതിയ പുസ്തകങ്ങളെത്തി. അടുത്തിടെ നടന്ന പഠനത്തെക്കുറിച്ച് കേൾക്കുവാനിടയായി. വിദേശ ഏജെൻസി നടത്തിയ താരതമ്യത്തിൽ കേരള സിലബസിന്റെ പുസ്തകങ്ങൾക്ക് ലോക നിലവാരമുണ്ട് എന്നതാണ് അത്..... ഇതും വായിച്ച പടി വിശ്വസിക്കേണ്ട പുതിയ പുസ്തകങ്ങൾ ഒന്ന് വായിച്ചു നോക്കൂ...

വലിയൊരു മാറ്റത്തിന് നമ്മൾ ഒരു നിമിത്തമാകട്ടെ... ഇനിയെങ്കിലും പൊതു ജനം സത്യം മനസ്സിലാക്കട്ടെ. ആയിരക്കണക്കിന് പൊതു വിദ്യാലയങ്ങൾ നടത്തുന്ന അത്ഭുതങ്ങൾ കണ്ടില്ലെന്നു നടിച്ച് അപൂർവ്വം ചില പൊതു വിദ്യാലയങ്ങളിലെ ക്വാളിറ്റി കുറവിനെ പൊലിപ്പിച്ചു സോഷ്യൽ മീഡിയയിലും മറ്റു ദ്രശ്യ ശ്രാവ്യ മാധ്യമങ്ങളിലും ഷെയർ ചെയ്യുന്ന ശീലം നമുക്ക് മാറ്റാം. മറിച്ച് അവ നടത്തുന്ന അത്ഭുതങ്ങൾക്ക് പ്രശസ്തി കൊടുക്കാം.

നമ്മളിൽ പലരും, ഇന്നുള്ള പ്രശസ്തരും പ്രമുഖരും എല്ലാം അത്തരം വിദ്യാലയങ്ങളിൽ നിന്ന് ഫോർമേഷൻ സ്വീകരിച്ചവരാണ് എന്നത് മറക്കാതിരിക്കാം. സർവ്വോപരി കുട്ടിയെ CBSE അല്ലെങ്കിൽ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കുവാനുള്ള തത്രപ്പാടിൽ ഈ മാസം പണം കണ്ടെത്തുവാൻ ഓടുന്ന രക്ഷകർത്താക്കളിലേയ്ക്ക് ഈ മെസ്സേജ് എത്തുന്നു എന്ന് ഉറപ്പു വരുത്താം. തെറ്റിധാരണകൾ മാറട്ടെ..

Tuesday, August 30, 2016

National Mathematics Day

In India, the day December 22 has been declared as the National Mathematics Day, birth day of great Indian mathematician Srinivasa Ramanujan.  Ramanujan born on December 22, 1887 in Tamil Nadu's Erode district.

See this Absolutely amazing Mathematics !
1 x 8 + 1 = 9
12 x 8 + 2 = 98
123 x 8 + 3 = 987
1234 x 8 + 4 = 9876
12345 x 8 + 5 = 98765
123456 x 8 + 6 = 987654
1234567 x 8 + 7 = 9876543
12345678 x 8 + 8 = 98765432
123456789 x 8 + 9 = 987654321
1 x 9 + 2 = 11
12 x 9 + 3 = 111
123 x 9 + 4 = 1111
1234 x 9 + 5 = 11111
12345 x 9 + 6 = 111111
123456 x 9 + 7 = 1111111
1234567 x 9 + 8 = 11111111
12345678 x 9 + 9 = 111111111
123456789 x 9 +10= 1111111111
9 x 9 + 7 = 88
98 x 9 + 6 = 888
987 x 9 + 5 = 8888
9876 x 9 + 4 = 88888
98765 x 9 + 3 = 888888
987654 x 9 + 2 = 8888888
9876543 x 9 + 1 = 88888888
98765432 x 9 + 0 = 888888888
And look at this symmetry :
1 x 1 = 1
11 x 11 = 121
111 x 111 = 12321
1111 x 1111 = 1234321
11111 x 11111 = 123454321
111111 x 111111 = 12345654321
1111111 x 1111111 = 1234567654321
11111111 x 11111111 = 123456787654321
111111111 x 111111111 = 12345678987654321